ഇരിങ്ങാവൂർ: ഇരിങ്ങാവൂർ പാലത്തിങ്ങൽ കോട്ടിലത്തറയിൽ വിദ്യാർത്ഥിനി വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. പാറപ്പറമ്പിൽ മുസ്തഫയുടെ മകൾ മിൻഹ ഫാത്തിമ (14) ആണ് മരണപ്പെട്ടത്. വളവന്നൂർ ബാഫഖി യത്തീംഖാന ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അവധി ദിനത്തിൽ കുടുംബത്തോടൊപ്പം കുളിക്കാൻ പോയതായിരുന്നു. ഇതിനിടയിൽ വെള്ളക്കെട്ടിൽ മിൻഹ ഫാത്തിമ മുങ്ങി പോവുകയായിരുന്നു. ഉടൻതന്നെ രക്ഷപ്പെടുത്തി തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: നജിലാബി. സഹോദരങ്ങൾ: മിസ്‌ന, അലി ഫർഹാൻ. നിര്യാണത്തിൽ അനുശോചിച്ച് വളവന്നൂർ ബാഫഖി യത്തീംഖാന ഹയർ സെക്കൻഡറി സ്കൂളിന് തിങ്കളാഴ്ച അവധിയായിരിക്കും.