ഇരിങ്ങാവൂർ: ഇരിങ്ങാവൂർ എ.എം.എൽ.പി സ്കൂളിൽ വായന
മാസാചരണവും അമ്മ ലൈബ്രറിയുടെ ഉദ്ഘടനവും അഡ്വ. രാജേഷ് പുതക്കാട് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സഫ്‌വാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആർമിയിലേക്ക് നിയമനം ലഭിച്ച മുഹമ്മദ് സഫ്‌വാനെ ആദരിച്ചു. ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ, മുഹമ്മദ്, മൂസ കുട്ടി ഹാജി, ബാബു പാറമ്മൽ, സി. രഹ്‌ന, റുബീന, മുംതാസ് എന്നിവർ സംസാരിച്ചു