തിരൂർ: തിരൂർ ബ്ലോക്ക് പഞ്ചായത്തും ഐ.സി.ഡി.എസ് തിരൂരും ചേർന്ന് അന്താരാഷ്ട്ര വനിതാ ദിനാഘോഷം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെൻ്ററിന് കീഴിൽ സൗജന്യമായി കളരി പഠിക്കുന്ന പെൺകുട്ടികളുടെ കളരി പ്രദർശനം നടത്തി. ടി.വി.ശ്രീകല ഗുരുക്കൾ നേതൃത്വം നൽകി. വനിതാ ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രീത പുളിക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ അനിത കണ്ണത്ത് അധ്യക്ഷത വഹിച്ചു തിരൂർ സി.ഡി.പി ഒ റംല ബീഗം, പുഷ്പ ടീച്ചർ, അംബിക ടീച്ചർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ ഗൈനോ കോളജിസ്റ്റ് ഡോ.ലിയയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും നടന്നു. ലിംഗ സമത്വം എന്ന വിഷയത്തിൽ സൈക്കോ സോഷ്യൽ കൗൺസിലർ ആയിഷ നിഹാൽ ക്ലാസെടുത്തു