തുവ്വക്കാട്: മദ്യനിരോധന സമിതി ജില്ല കലക്ടറേറ്റ് പടിക്കൽ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിൻ്റെ ഒന്നാം വാർഷിക ദിന സമ്മേളനത്തിൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്നദ്ധസംഘടനയായ ഇന്റഗ്രെഷൻ ഓഫ് ക്രിയേറ്റീവ് സിറ്റിസൺസ് (ഐ.സി.സി) പ്രവർത്തകർ വാരണാക്കരയിൽ നിന്നും മലപ്പുറം സമരപ്പന്തലിലേക്ക് പദയാത്ര നടത്തി. ഐ.സി.സി ഉപദേശക സമിതി അംഗം തയ്യിൽ മുഹമ്മദ് കുട്ടി ഹാജി ജാഥ ക്യാപ്റ്റൻ ഫസലുദ്ദീൻ വാരണാക്കരക്ക് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു. ടി.പി. കുഞ്ഞു ബാപ്പു കുരുക്കൾ, ഹനീഫ മാസ്റ്റർ, എ. അഹമ്മദ് കുട്ടി, ഐ.പി. നസീബ്, തയ്യിൽ കുഞ്ഞുമുഹമ്മദ്, ടി.എ. അൻവർ ബാബു, സുരേഷ് തേമ്പലത്ത്, എ. സിദ്ധിഖ്, പ്രസാദ് എന്ന കണ്ണൻ, സി.പി. ഷാഹുൽ, ഉസ്മാൻ കദളിയിൽ, പാലക്കൽ മൊയ്‌ദീൻ കുട്ടി, ടി. അനുരാഗ്, ടി. നബീൽ, കെ.പി. ബാബു, എന്നിവർ നേതൃത്വം നൽകി.







