പുത്തനത്താണി: പള്ളികൾ കേവലം ആരാധനാ കേന്ദ്രങ്ങൾ മാത്രമല്ലെന്നും മനുഷ്യരുടെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രഭവസ്ഥാനവും, ജീവല്‍പ്രശ്നങ്ങളുടെ പരിഹാര കേന്ദ്രവുമാണെന്നും ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് ഡോ. നഹാസ് മാള പ്രസ്ഥാവിച്ചു. നവീകരിച്ച രണ്ടത്താണി മസ്ജിദുല്‍ ഈമാന്‍ ഉദ്ഘാടനത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി പുത്തനത്താണി ഏരിയ വൈസ് പ്രസിഡൻ്റ് വി. അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. മുനീർ മങ്കട പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പി.പി ഹൈദരലി, സി.പി സമീർ, വി.ടി അബ്ദു സമദ് കോയ തങ്ങൾ. വി.ടി ഹബീബ് കോയ തങ്ങൾ എന്നിവർ സംസാരിച്ചു.