Homeമലപ്പുറംജീവിത വിശുദ്ധിക്കായി മഹാന്മാരുടെ പാത പിൻപറ്റുക: ആലിക്കുട്ടി മുസ്ലിയാർ

ജീവിത വിശുദ്ധിക്കായി മഹാന്മാരുടെ പാത പിൻപറ്റുക: ആലിക്കുട്ടി മുസ്ലിയാർ

തിരൂർ: ജീവിത വിശുദ്ധിക്കും ഇഹപര വിജയത്തിനും മഹാന്മാരുടെ പാത പിൻപറ്റണമെന്ന് സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാർ പറഞ്ഞു. കാരത്തൂർ ശൈഖ് ഫരീദ് ഔലിയ നഗറിൽ നടത്തി വരുന്ന അജ്മീർ ഉറൂസിൻ്റെയും മർക്കസ് 34-ാം വാർഷികത്തിൻ്റെയും ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം അധ്യക്ഷനായി.മത-ഭൗതിക വിദ്യഭ്യാസ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന കാരത്തൂരിലെ വിവിധ സ്ഥാപനങ്ങൾ മാതൃകാപരമാണെന്ന് പാണക്കാട സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പറഞ്ഞു.അൽ ഹാഫിള് അബൂബക്കർ ഫൈസി അമ്പലക്കണ്ടി ഖിറാഅത്ത് നടത്തി. ഹസ്റത്ത് മുഹമ്മദ് മുഹ് യുദ്ധീൻ ഷാ,കുറുക്കോളി മൊയ്തീൻ എം.എൽ.എ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ എം.പി.മുസ്തഫൽ ഫൈസി, സൈതാലിക്കട്ടി ഫൈസി കോറാട്, കെ.ടി.മുഹമ്മദ് ബാഖവി, ബഷീർ ബാഖവി പൊന്മള,പി.ടി.കെ. കുട്ടി തലക്കടത്തൂർ,സയ്യിദ് ഹുസൈൻ ജിഫ്രി തങ്ങൾ,ടി.എം. ഇബ്രാഹിംകുട്ടി,അഡ്വ.കെ.എ. പത്മകുമാർ,സയ്യിദ് വി.ടി. എസ്.ശിഹാബ് തങ്ങൾ പൊന്മുണ്ടം, ഉസ്മാൻ ഫൈസി അരിപ്ര, വി.കെ.എം.ഷാഫി,ഡോ.മൊയ്തീൻ കാരത്തൂർ, കെ.വി.സക്കീർ അയിലക്കാട്, മുഹമ്മദ് അശ്റഫ് സൂർപ്പിൽ,അബു ഹാജി ആക്കപ്പറമ്പ്,സഈദ് ഫൈസി കൊല്ലം,പി.എം.റഫീഖ് അഹമ്മദ്, അബൂബക്കർ ബാഖവി ഓമശ്ശേരി, ഡോ.ഹസ്സൻ ബാബു,പി.പി.ബാവ ഹാജി, ജലീൽ കൈനിക്കര, സൽമാൻ പല്ലാർ എന്നിവർ സംസാരിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -