താനൂർ: താനൂരിൽ നാടിനെ കണ്ണീരിലാഴ്ത്തി അമ്മയുടെയും ഭിന്നശേഷിക്കാരിയായ മകളുടെയും മരണം. താനൂര്‍,പനങ്ങാട്ടൂർ കുന്നുംപുറം മഠത്തില്‍ റോഡ്,മേനോന്‍ പീടികക്ക് സമീപം കാലടി വീട്ടില്‍ 74 കാരിയായ ബേബി എന്ന ലക്ഷ്മി,മകള്‍ 36 കാരി ദീപ്തി എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ 11:30 യോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ബേബിയെ ഫാനിൽ തൂങ്ങിയ നിലയിലും മകളെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.വാതിൽ തുറക്കാതായതോടെ വീട്ടുകാരും അയൽവാസികളും ചേർന്നു വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.മിലിറ്ററിയിൽ നിന്നും വിരമിച്ച കാലടി വീട്ടില്‍ ബാലസുബ്രഹ്മണ്യന്റെ രണ്ടാം ഭാര്യയാണ് ബേബി.ഭർത്താവ് 2008 ല്‍ ആക്സിഡൻ്റില്‍ മരണപ്പെട്ടിരുന്നു. ബേബിയും മകളും മകൻ ദീപക്കും മരുമകളും പേരക്കുട്ടിയുമാണ് വീട്ടിൽ താമസിച്ചു വന്നിരുന്നത്. മരണപ്പെട്ട 36 കാരിയായ ദീപ്തിക്ക് ചെറുപ്പം മുതലേ സംസാരശേഷിയില്ല .സ്വമേധയാ നടക്കാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നു.ദീപക്, ബിജേഷ് എന്നിവരാണ് ബേബിയുടെ മറ്റു മക്കള്‍. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
ഡിവൈഎസ്പി പയസ് ജോര്‍ജ്
താനൂര്‍ സി ഐ ടോണി ജെ മറ്റം എന്നിവരടങ്ങുന്ന സംഘം സ്ഥലത്ത് എത്തി നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു. ടിഡിആർഎഫ് വോളന്റീർസും സ്ഥലത്തെത്തി. താനൂര്‍ മുനിസിപ്പൽ ചെയർമാൻ റഷീദ് മോര്യ സ്ഥലം സന്ദര്‍ശിച്ചു.