Homeമലപ്പുറംആരോഗ്യ രംഗത്ത് ഐ.എം.ബിയുടെ പ്രവർത്തനം മാതൃകാപരം: ഡോ: പി.എ കബീർ

ആരോഗ്യ രംഗത്ത് ഐ.എം.ബിയുടെ പ്രവർത്തനം മാതൃകാപരം: ഡോ: പി.എ കബീർ

പുത്തനത്താണി: ആരോഗ്യ മേഖലയിൽ സമൂഹത്തിന്ന് ഗുണപരമായ സംഭാവനകൾ നൽകുന്ന കെ.എൻ.എമിൻ്റെ കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഐ.എം.ബിയുടെ സേവനം മാതൃകാപരവും മഹത്തരവുമാണെന്നും ഐ.എം.ബി സംസ്ഥാന പ്രസിഡന്റ്‌ ഡോ: പി.എ കബീർ പ്രസ്താവിച്ചു. പുത്തനത്താണിയിൽ ഐ.എം.ബി ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എം.ബി സംസ്ഥാന സെക്രട്ടറി ഡോ: നൗഫൽ ബഷീർ മുഖ്യപ്രഭാഷണം നടത്തി. കെ.എൻ.എം ജില്ല പ്രസിഡൻ്റ് ശറഫുദ്ദീൻ തെയ്യമ്പാട്ടിൽ അധ്യക്ഷത വഹിച്ചു.
ഐ.എം.ബി ജില്ല ഭാരവാഹികളായി
ഡോ: സി മുഹമ്മദ് (പ്രസിഡണ്ട്), ഡോ: എം. ഉമ്മർ (സെക്രട്ടറി), അബൂബക്കർ ഹാജി കരേക്കാട് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സിറാജ് ചേലേമ്പ്ര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ്‌
എ.പി. അബ്ദുസ്സമദ്, ജില്ലാ കെ.എൻ.എം സെക്രട്ടറി എൻ. കുഞ്ഞിപ്പ മാസ്റ്റർ, ഡോ: സി. മുഹമ്മദ്‌, എൻ. വി ഹാഷിം ഹാജി, ഉബൈദുല്ല താനാളൂർ, മുബശ്ശിർ പി, ഡോ: കദീജ ഉമ്മർ, അശ്റഫ് ചെട്ടിപ്പടി, ടി. അബ്ദുറഹിമാൻ, ഫൈസൽ ബാബു സലഫി സംസാരിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -