കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് ജിഫ്‌രി മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈൻ ജിഫ്‌രി മുല്ല കോയ തങ്ങളുടെ 84 മത് ആണ്ട് നേർച്ച സമാപിച്ചു. മഹല്ല് പ്രസിഡന്റ് പി.എം ഹുസൈൻ ജിഫ്രി തങ്ങൾ പതാക ഉയർത്തി. സലിം അൻവരി മണ്ണാർക്കാട് മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് ഖത്തിബ് ഹംസ ബാഖവി പ്രാർത്ഥന നടത്തി. മഹല്ല് ഭാരവാഹികളായ സി.സി ഹംസ ഹാജി , വെട്ടൻ ഭാവനു ,പറമ്പൻ കാദർ ഹാജി തുടങ്ങിയവർ നേതൃത്വം നൽകി