പുറത്തൂർ:ഹൃദയഘാതത്തെ തുടർന്ന് പുതുപ്പള്ളി സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി. പുതുപ്പള്ളി കൂളത്ത് ബാവുട്ടിയുടെ മകൻ ജമാലുദ്ധീൻ (43) ആണ് മരിച്ചത്. ഇരുപത് വർഷമായി ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.മാതാവ് കുഞ്ഞിമ്മുവിന്റെ മരണത്തെ തുടർന്ന് മൂന്ന് മാസം മുൻപാണ് ജമാൽ അവസാനമായി നാട്ടിൽ വന്ന് പോയത്. ഭാര്യ:ഖമറുന്നീസ. മകൻ:ആഷിഖ്.സഹോദരൻ: സൈനുദ്ധീൻ.