യുവാവ് ശല്യം ചെയ്തതിനെ തുടര്‍ന്ന് കാസര്‍കോട് ബദിയടുക്കയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച 15 കാരി മരിച്ചു. എലി വിഷം കഴിച്ച് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 10ാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. വിദ്യാര്‍ഥിനിയുടെ മൊഴി പ്രകാരം പോക്‌സോ വകുപ്പനുസരിച്ച് കോട്ടക്കുന്ന് സ്വദേശി അന്‍വര്‍(24)നെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. യുവാവിന്റെ നിരന്തര ശല്യം സഹിക്ക വയ്യാതെയാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്നാണ് പരാതി.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പെണ്‍കുട്ടിയും യുവാവും പരിചയപ്പെട്ടത്. ബന്ധം ഉപേക്ഷിച്ചാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്ന് യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. വിഷം കഴിച്ച പെണ്‍കുട്ടിയെ മംഗലാപുരത്തും ബംഗളൂരുവിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.