കൽപകഞ്ചേരി: ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് ഇനിയും മുക്തരാവാത്ത വയനാട്ടിലെ ദുരിതബാധിതരുടെ മനസ് വായനയിലൂടെ ആശ്വാസപ്പെടുത്തി പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുകയാണ് ചെമ്പ്ര സ്വദേശി എച്ച്. അബ്ദുൽ വാഹിദ്. മാധ്യമ പ്രവർത്തകരനും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനും കൽപകഞ്ചേരി പ്രസ് ക്ലബ് പ്രസിഡൻ്റുമായ അബ്ദുല്‍ വാഹിദ് തന്റെ വീട്ടിലെ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങളാണ് ദുരിതബാധിതർ താമസിക്കുന്ന ക്യാമ്പിലേക്ക് നൽകിയത്.
പ്രമുഖ സാഹിത്യകാരന്മാരുടെ നോവലുകള്‍, ചെറുകഥകള്‍, കവിതകള്‍, ജീവചരിത്രങ്ങള്‍ തുടങ്ങിയ 300 ഓളം പുസ്തകങ്ങളാണ് ജില്ല കളക്ടർ വി.ആര്‍. വിനോദിന് കൈമാറിയത്. കേരള സമ്പൂർണ സാക്ഷരത പദ്ധതി അസിസ്റ്റന്റെ് പ്രാെജക്ട് ഓഫീസര്‍, ചെറിയമുണ്ടം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറായും അബ്ദുൽ വാഹിദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്