താനൂർ: ഗ്യാൻ വാപി മസ്ജിദ് ഭരണകൂടം നീതി നടപ്പിലാക്കണമെന്നവശ്യപ്പെട്ട് താനൂർ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി തലക്കടത്തൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആരാധനാലയങ്ങളെ ഉപയോഗിച്ച് വീണ്ടും അധികാരത്തിൽ കയറിക്കൂടാൻ സംഘപരിവാർ ശ്രമിക്കുകയാണ്. 1991ലെ നിയമം നടപ്പിലാക്കാൻ ഭരണകൂടം തയ്യാറാവണം. കഴിഞ്ഞ 10വർഷത്തെ വികസന നേട്ടങ്ങൾ എടുത്ത് പറയാൻ ഇല്ലാത്തത് കൊണ്ടാണ് കേന്ദ്ര സർക്കാർ ആരാധനാലയങ്ങളെ ഉപയോഗപ്പെടുത്തുന്നത്. നൗഷാദ് പറപ്പൂത്തടം അധ്യക്ഷനായി.ഉബൈസ് കുണ്ടുങ്ങൽ, ടി. നിയാസ്, പി. അയൂബ്, വൈ. സൽമാൻ, ജംഷാദ് ഇരിങ്ങാവൂർ, പി. കെ. ഇസ്മായിൽ, ടി. ജംഷീർ, കെ. കെ. റിൻഷാദ്, ഇസ്മായിൽ അയ്യായ, ഉനൈസ് കരിങ്കപ്പാറ, ഷുക്കൂർ പുല്ലത്ത്, നൗഫൽ യുവനഗർ, റഷീദ് വടക്കയിൽ എന്നിവർ നേതൃത്വം നൽകി. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ :പി. പി ഹാരിഫ് ഉൽഘാടനം നിർവഹിച്ചു. നൂഹ് കരിങ്കപ്പാറ, യൂസഫ് കല്ലേരി, സി. കെ അബ്ദു, ടി. പി. എം. മുഹ്സിൻ ബാബു, സി. ശരീഫ് ഹാജി, പി. ടി. കെ കുട്ടി, എം. എ. റഫീഖ് മാസ്റ്റർ, കെ. എം. നൗഫൽ, വി. കുഞ്ഞു, വി.ആരിഫ്, പി. ആഷിക്, യൂനുസ് ഇരിങ്ങാവൂർ എന്നിവർ സംസാരിച്ചു.