കൽപകഞ്ചേരി: അഞ്ചാം ക്ലാസ്സിൽ മാറി വന്ന പുതിയ പാഠപുസ്തകത്തിലെ പീലിയുടെ ഗ്രാമം എന്ന പാഠഭാഗത്തെ ആസ്പദമാക്കി കൽപകഞ്ചേരി ഗവ. ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഭക്ഷ്യമേള സംഘടിപ്പിച്ചു. കുട്ടികൾ കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കൾ പരസ്പരം പങ്കുവെച്ച് ഗ്രാമീണ ഭക്ഷണ സംസ്കാരത്തിന്റെ ശുദ്ധിയും പവിത്രതയും മനസ്സിലാക്കികൊടുക്കുക എന്നതാണ് മേളയുടെ ലക്ഷ്യം. പ്രധാന അധ്യാപിക പി. സിനി ഉദ്ഘാടനം ചെയ്തു. സി.വി ബഷീർ, സി. ലൈല, അബ്ദുൽഹമീദ്, ശോഭ എന്നിവർ സംസാരിച്ചു.