Homeപ്രാദേശികംപൊതു വിദ്യാഭ്യാസ മേഖല മികവ് നേടുന്നു: ദിലീപ് കെ കൈനിക്കര

പൊതു വിദ്യാഭ്യാസ മേഖല മികവ് നേടുന്നു: ദിലീപ് കെ കൈനിക്കര

കൽപകഞ്ചേരി: തുടർച്ചയായി അഭിമാന വിജയങ്ങൾ നേടിയെടുക്കുന്നതിലൂടെ പൊതു വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾ നേടുന്ന വിജയങ്ങൾ അഭിമാനകരമാണെന്ന് സബ് കലക്ടർ ദിലീപ് കെ കൈനിക്കര അഭിപ്രായപ്പെട്ടു. കൽപകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിൽ എസ്.എസ്.എൽ. സി, എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്കുള്ള വിജയോത്സവം പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.ടി.എപ്രസിഡന്റ് എ.പി മുസ്തഫ അധ്യക്ഷത വഹിച്ചു. തിരൂർ ഡി.ഇ.ഒ  ജി.അർ ഗായത്രി, കൽപകഞ്ചേരി സബ് ഇൻസ്പെക്ടർ വി. ദാസൻ, പ്രിൻസിപ്പൽ ടി. രാജേഷ്,  കെ. ഷാജി, ഹെഡ്മിസ്ട്രസ് ടി.പി  റസിയ, മുൻ എച്ച്.എം പി. സിനി, എസ്.എം. സി ചെയർമാൻ നാസർ മണ്ണിൽ, അബ്ദുൽ കാദർ കുന്നത്ത്‌, അബ്ദുൽ ഹമീദ്, ജയേഷ് എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ  വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഡി.ഇ.ഒ  ഗായത്രി ജി.ആർ നിർവഹിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -