കൽപകഞ്ചേരി: വളവന്നൂർ പഞ്ചായത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യമായിയാത്ര ചെയ്യുന്നതിന് വേണ്ടി ആസൂത്രണം ചെയ്ത ഗ്രാമ വണ്ടി നടപ്പിലാക്കുന്നതിന് വേണ്ടി കെഎസ്ആർടിസി സ്പെഷ്യൽ ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഗതാഗത വകുപ്പ് മന്ത്രി മന്ത്രി കെ .ബി. ഗണേഷ് കുമാറിനും കെ എസ് ആ ർ ടി സി മാനേജ ർക്കും വളവന്നൂർ പഞ്ചായത്ത് പ്രസിഡൻറ് പി.സി നജ്മത്ത് നിവേദനം നൽ കി. എത്രയും പെട്ടന്ന് ഇക്കാര്യം പരിഗണിക്കാം എന്ന് മന്ത്രി ഉറപ്പ്നൽകി. കേരള കോൺഗ്രസ് ബി ജില്ലാ സെക്രട്ടറി നാസർ കൊട്ടാരത്തിൽ, തിരൂർ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി.സി ഇസ്ഹാഖ് എന്നിവരും പങ്കെടുത്തു.