തിരൂർ ആൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനവും ജില്ലാ സ്വർണോത്സവം 2023 മെഗാ നറുക്കെടുപ്പും ജനുവരി 14 ന് ഞായറാഴ്ച വിപുലമായ പരിപാടികളോടെ മലപ്പുറത്ത് നടക്കും.
മന്ത്രി വി.അബ്ദുൾ റഹ്മാൻ, എം എൽ എ മാരായ കെ.ഉബൈദുള്ള, എ.പി. അനിൽകുമാർ,
സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് ഡോ: ബി.ഗോവിന്ദൻ ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ അഡ്വ: എസ്.അബ്ദുന്നാസർ, തുടങ്ങിയവർ പങ്കെടുക്കും. സമ്മേളന പ്രചരണാർത്ഥം തിരൂർ നടന്ന ഏരിയ പ്രവർത്തക കൺവെൻഷൻ ജില്ലാ പ്രസിഡൻ്റ് അബ്ദുൾ അസീസ് ഏർബാദ് ഉദ്ഘാടനം ചെയ്തു