Homeകേരളംആര്യൻ എവിടെ? കണ്ണൂരില്‍ പതിനാലുകാരനെ കാണ്മാനില്ല, അന്വേഷണം ഊർജിതം

ആര്യൻ എവിടെ? കണ്ണൂരില്‍ പതിനാലുകാരനെ കാണ്മാനില്ല, അന്വേഷണം ഊർജിതം

കണ്ണൂർ തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനായി അന്വേഷണം ഊര്‍ജിതമാക്കി. പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് ഇന്നലെ മുതല്‍ കാണാതായത്. ഇന്നലെ വൈകീട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ആര്യനെ കാണാതായത്. സ്‌കൂള്‍ യൂണിഫോം ആണ് കുട്ടിയുടെ വേഷം. കയ്യില്‍ സ്‌കൂള്‍ ബാഗും ഉണ്ട്. കുട്ടി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്. ആര്യനെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ തളിപ്പറമ്ബ് പൊലീസ് സ്റ്റേഷനിലോ 8594020730, 9747354056 എന്നീ നമ്ബറുകളിലോ ബന്ധപ്പെടുക.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -