തിരൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം കൈകലാക്കാൻ ശ്രമിച്ച കേസിൽ തിരൂർ സ്വദേശികളായ നാലു പേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പയ്യനങ്ങാടി സ്വദേശികളായ മേടമ്മൽ മുഹമ്മദ് ഇസാക്ക്(26) വെള്ളച്ചാൽ മുഹമ്മദ് അൻവർ(24),
കേടത്തിൽ മുഹമ്മദ് അജ്മൽ(24)
അടിയാട്ട് വളപ്പിൽ ജവാദ്(34) എന്നിവരെയാണ് തിരൂർ ഡി.വൈ.എസ്.പി പി. പി ഷംസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒരുമനയൂരിൽ വച്ച് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 28ന് ഇല്ലത്ത് പാടത്ത് വെച്ചാണ് പ്രതികൾ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയത്.
ചാവക്കാട് പോലീസിന്റെ സഹായത്തോടെ പ്രതികളെ ഒരുമനയൂരിൽ വച്ച് പിടികൂടിയത്.
തിരൂർ സി.ഐ എം.കെ രമേഷ് സീനിയർ സി.പി.ഒ ജിനേഷ് സി.പി.ഓ മാരായ വിവേക് , അരുൺ, ധനീഷ് കുമാർ ചാവക്കാട് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരായ ഗ്രേഡ് എസ്.ഐ അനിൽകുമാർ സീനിയർ സി.പി. ഒ സന്ദീപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.