Homeകേരളംമുൻ ഡി.ജി.പി ആര്‍.ശ്രീലേഖ ബി.ജെ.പിയില്‍ ചേർന്നു

മുൻ ഡി.ജി.പി ആര്‍.ശ്രീലേഖ ബി.ജെ.പിയില്‍ ചേർന്നു

മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ ബി.ജെ.പിയിലേക്ക്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ വീട്ടിലെത്തിയാണ് അംഗത്വം നല്‍കിയത്. ഷാള്‍ അണിയിച്ച ശേഷം താമര പൂവ് നല്‍കിയാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കേരള കേഡറിലെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ്. ചേര്‍ത്തല എഎസ്പിയായി ഔദ്യോഗിക ജീവിതത്തിനു തുടക്കമിട്ട ശ്രീലേഖ തൃശൂര്‍, പത്തംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്പിയായിരുന്നു. വിജിലന്‍സ്, ക്രൈംബ്രാഞ്ച് ഡിഐജി, ഐജി, എഡിജിപി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് മേധാവി ആയിരിക്കുമ്പോഴാണ് സര്‍വീസില്‍നിന്നു വിരമിച്ചത്.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -