ചെമ്മാട്: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീപിടുത്തം. ഫാർമസിക്ക് മുകളിൽ ഒന്നാം നിലയിൽ ഓപ്പറേഷൻ തീയേറ്ററിന് സമീപം സ്ഥാപിച്ചിരുന്ന യു.പി.എസി.ൽ നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം. ആളപായമില്ലെന്നും രോഗികൾ പൂർണ്ണ സുരക്ഷിതരാണെന്നും ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് പറഞ്ഞു.
തിയേറ്ററിലുണ്ടായിരുന്നവരെ അവിടെ നിന്നും മാറ്റി. ട്രോമാ കെയർ, TDRF വള ണ്ടിയർമാർ KET എമർജൻസി റസ്ക്യു ഫോഴ്സും നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
താനൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു.