സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കേരളത്തിന് താത്ക്കാലിക ആശ്വാസമായി 13,600 കോടി രൂപ നല്‍കാമെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇത് സ്വീകാര്യമാണെന്ന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍, 15,000 കോടി കൂടി വേണ്ടിവരുമെന്നും അതിനും അനുമതി നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സംസ്ഥാനവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്തി തീരുമാനം കൈക്കൊള്ളണമെന്ന് കോടതി നിര്‍ദേശിച്ചു.