തിരൂർ: കുവൈറ്റിലെ മൻഖാഫിൽ അപ്പാർട്ട്‌മെൻ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച തിരൂര്‍ കൂട്ടായി കുപ്പന്റെ പുരയ്ക്കല്‍ നൂഹിന്റെ ആശ്രിതര്‍ക്കുള്ള ധനസഹായം മന്ത്രി വി അബ്ദുറഹ്മാൻ കൈമാറി. കൂട്ടായി കോതപറമ്പിലെ വീട്ടിലെത്തിയാണ് മന്ത്രി കുടുംബത്തിന് ധനസഹായം കൈമാറിയത്. സർക്കാറിൻ്റെ അഞ്ച് ലക്ഷം ഉൾപ്പെടെ പതിനാല് ലക്ഷം രൂപയാണ് നൽകിയത്,
കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ നല്ല രീതിയിലുള്ള ഇടപെടലാണ് നടത്തിയെതെന്ന് മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു. കാര്യങ്ങളല്ലാം വേഗത്തിലാക്കാൻ എല്ലാവരുടെ ഭാഗത്ത് ഒന്നും നല്ല സഹകരണമാണ് ഉണ്ടായതെന്ന് നൂഹിൻ്റെ സഹോദരങ്ങൾ പറഞ്ഞു. മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ്ചെയർമാൻ കൂട്ടായി ബഷീർ,
തഹസിൽദാർ എൽ ആർ ടി കെ നൗഷാദ്, ഡെപ്യൂട്ടി തഹസിൽദാർ എസ് കെ എം ബഷീർ , സീനിയർ ക്ലർക്ക് സി എസ് സതീഷ്കുമാർ ,
നോർക്ക ജൂനിയർ എക്സിക്യൂട്ടിവ് സുഭിഷ , മംഗലം വില്ലേജ് ഓഫീസർ നിഷാ എസ് ശിവാനന്ദൻ. സി പി ഷുക്കൂർ , വാർഡ് മെമ്പർ പി ഇസ്മായിൽ, പി പി ഇസ്മയിൽ തുടങ്ങിയവർ സംബന്ധിച്ചു.