കൽപകഞ്ചേരി: തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ ഫുട്ബാൾ ക്ലബ്ലായ എഫ്.സി കേരളയുടെ കോച്ചിംഗ് കാമ്പിലേക്ക് യോഗ്യത നേടിയ വിദ്യാർഥികൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. കൽപകഞ്ചേരി ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ 9,8 ക്ലാസുകളിൽ പഠിക്കുന്ന മുഹമ്മദ് ഷാദിൽ, ഫഹ്മി അഹമ്മദ് എന്നിവർക്കാണ് എ.പി അസ് ലം ഫുട്ബാൾ ടൂർണ്ണമെൻ്റ് കമ്മിറ്റി സ്പോർട്സ് കിറ്റ് നൽകിയത്. കൽപകഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ പി.പി ബാബു വിതരണോദ്ഘാടനം നിർവഹിച്ചു. അറുപതോളം കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകുന്ന കടുങ്ങാത്തുകുണ്ട് വിക്ടറി സ്പോർട്സ് ക്ലബ്ബിലെ ഇ.പി വിജേഷാണ് ഇരുവർക്കും പരിശീലനം നൽകിയത്. ലത്തീഫ് കൽപകഞ്ചേരി, കുഞ്ഞി തങ്ങൾ എന്നിവർ പങ്കെടുത്തു.