കല്‍പകഞ്ചേരി: പറവന്നൂര്‍ പാറക്കല്‍ വല്ലംപറമ്പില്‍ തറവാട് കുടുംബ സംഗമം വാരണാക്കര റെഡ് റോസ് ഓഡിറ്റോറിയത്തില്‍ നടന്നു. ഹാഫിസ് ഉന്നാസ് വി.പിയുടെ ഖിറാഅത്തോടെ ആരംഭിച്ച സംഗമം വല്ലംപറമ്പില്‍ കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍ വി.പി പോക്കര്‍ എന്ന കുഞ്ഞുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. വീപീസ് ചാരിറ്റബ്ള്‍ ട്രസ്റ്റ്, വീപീസ് ഫാമിലി ട്രീ വെബ്‌സൈറ്റ് എന്നിവയുടെ ലോഞ്ചിംഗ് കുഞ്ഞുട്ടി ഹാജി നിര്‍വഹിച്ചു. പി.എം.എ സമദ് ചുങ്കത്തറ ‘കുടുംബം സ്വര്‍ഗമാകുമ്പോള്‍’ എന്ന വിഷയം അവതരിപ്പിച്ചു.
വി.പി ഉസ്മാന്‍ ഹാജി അധ്യക്ഷനായി. കുടുംബത്തിലെ മുതിര്‍ന്ന പത്ത് പേരെ ഖുര്‍ആന്‍ മനപ്പാഠമാക്കിയ ഹാഫിളുകള്‍ ഷാള്‍ അണിയിച്ചു ആദരിച്ചു. വിവിധ മേഖലകളില്‍ ഉന്ന പദവി അലങ്കരിക്കുന്നവരെയും കലാ സാംസ്‌കാരിക സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ് നേടിയവരെയും ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാര്‍ഥികളെയും ഉപഹാരം നൽകി ആദരിച്ചു. വിവിധ കലാപ്രകടനങ്ങളും, ശമ്മു ആന്റ് സാത്ത് അവതരിപ്പിച്ച വീപീസ് മായാജാലവും നടന്നു. വി.പി അന്‍ഫര്‍ സ്വാഗതവും വി.പി ഇല്യാസ് നന്ദിയും പറഞ്ഞു.