കൽപകഞ്ചേരി: തിരൂർ ലൈവ് ചെയർമാനും കൽപകഞ്ചേരി ജി.വി.എച്ച് എസ് സ്കൂൾ പി.ടി.എ പ്രസിഡൻ്റുമായിരിക്കെ അകാലത്തിൽ വിട പറഞ്ഞ ഫൈസൽ പറവന്നൂരിൻ്റെ സ്മരണാർഥം സ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ സൗഹൃദ വസന്തം ഹൈസ്കൂൾ വിദ്യാർഥികൾക്കായി
സാഹിത്യ മത്സരം സംഘടിപ്പിച്ചു.
മൽസരത്തിൽ ഫാത്തിമ എ. സഫ ജേതാവായി. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ് സൺ നസീബ അസീസ് സമ്മാന വിതരണം നടത്തി. പി.ടി.എ എ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സി.പി. രാധാകൃഷ്ണൻ, പി. സിനി, സി.ടി. നാസർ, പി. സലാം, പി.കെ അൻവർ, ഷുക്കൂർ പുത്തനത്താണി, ഇ ഖാദർ, അബ്ദുൽഖാദർ കുന്നത്ത്, പി അനീസ എന്നിവർ സംബന്ധിച്ചു.