കൽപകഞ്ചേരി: കൽപകഞ്ചേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ മുൻ പി.ടി.എ പ്രസിഡന്റും മാതൃഭൂമി ലേഖകനുമായിരുന്ന ഫൈസൽ പറവന്നൂരിന്റെ സ്മരണാർത്ഥം സൗഹൃദവസന്തം പൂർവ വിദ്യാർത്ഥി കൂട്ടായ്മ
കുട്ടികൾക്കായി മൂന്നാമത് സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. സാഹിത്യകാരനും മാതൃഭൂമി സീനിയർ റിപ്പോർട്ടറുമായ സി. സാന്ദീപനി ഉദ്ഘാടനം ചെയ്തു. .ടി.എ പ്രസിഡന്റ് എ.പി മുസ്തഫ അധ്യക്ഷത വഹിച്ചു. മനോജ് പി. കുമാർ കന്മനം, എസ്.എ.സി ചെയർമാൻ നാസർ മണ്ണിൽ, എച്ച്.എം പി.സിനി, ഒ.എസ്.എ സെക്രട്ടറി സി.പി രാധാകൃഷ്ണൻ, അബ്ദുൽ ഖാദർ കുന്നത്ത്, സലാം മാസ്റ്റർ, റഹീന ഫൈസൽ, ഷാജിദ എന്നിവർ സംസാരിച്ചു. അഷ്റഫ് നെടുവഞ്ചേരി, അൻവർ, റഫീഖ്, ആബിദ് പുത്തനത്താണി, അനീസ, സറീന, ഷാജി, മൂസ എന്നിവർ നേതൃത്വം നൽകി.