Homeകേരളംമയക്കുമരുന്ന് കടത്തുന്നതിനിടെ എക്സൈസ് ഓഫീസറെ തട്ടിക്കൊണ്ടുപോയ ദമ്പതികളടക്കം അഞ്ചുപേർ അറസ്റ്റിൽ

മയക്കുമരുന്ന് കടത്തുന്നതിനിടെ എക്സൈസ് ഓഫീസറെ തട്ടിക്കൊണ്ടുപോയ ദമ്പതികളടക്കം അഞ്ചുപേർ അറസ്റ്റിൽ

ഇരിട്ടി കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ എക്സൈസ് ഓഫിസറെ ഇടിച്ച്‌ തെറിപ്പിക്കുകയും പ്രിവന്റീവ് ഓഫിസറെ തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തില്‍  ദമ്പതികളടക്കം അഞ്ചുപേർ പിടിയിലായി.ലഹരി സംഘങ്ങള്‍ക്കിടയില്‍ ലിയോ എന്ന് ഇരട്ടപ്പേരുള്ള അന്തർസംസ്ഥാന ലഹരി കടത്തുതലവൻ യാസർ അറഫാത്ത്, പുളിക്കല്‍ അരൂരില്‍ എട്ടൊന്ന് വീട്ടില്‍ ഷഫീഖ് (32), ഭാര്യ സൗദ (28), പുല്ലിപ്പറമ്ബ് ചേലേമ്ബ്ര കെ.കെ. ഹൌസില്‍ വികെ. അഫ്നാനുദ്ദീൻ (22), പുളിക്കല്‍ സിയാകണ്ടത്ത് പുള്ളിയൻ വീട്ടില്‍ മുഹമ്മദ് ഷാഹിദ് (28) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

പ്രതികളില്‍നിന്ന് 50 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 685 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്തു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി നാലുപേരെ മലപ്പുറം എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ സജികുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ടീമാണ് പിടികൂടിയത്.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -