തിരൂർ: പയ്യനങ്ങാടിയിൽ വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 75 ലിറ്റർ മദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിൽ. തമിഴ്നാട് കടലൂർ സ്വദേശി കുമരേഷിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. രണ്ടുദിവസം ബിവറേജ് അവധിയായതിനാൽ ഈ മറവിൽ വില്പന നടത്താനാണ് ഇത്രയും അധികം മദ്യം വാങ്ങി സൂക്ഷിച്ചത് എന്നാണ് സൂചന. രാത്രി സമയങ്ങളിൽ ധാരാളം ആളുകൾ മദ്യം വാങ്ങാനായി ഇവിടെ എത്താറുണ്ടെന്ന് സമീപത്തുള്ളവർ പറഞ്ഞു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് എക്സ്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.