തിരൂർ: വിസ്ഡം എജുക്കേഷൻ ഫൌണ്ടേഷൽ ഓഫ് ഇന്ത്യ (വെഫി) ക്ക് കീഴിൽ നടത്തി വരുന്ന എക്സലൻസി ടെസ്റ്റ് സമാപിച്ചു. പത്താം തരത്തിലും ഹയർസെക്കണ്ടറിയിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കുന്ന മാതൃകാ പരീക്ഷയായ എക്സലൻസി ടെസ്റ്റ് ഡിവിഷനിലെ ഏഴ് കേന്ദ്രങ്ങളിലായി 500 ൽ കൂടുതൽ വിദ്യാർഥികൾ പരീക്ഷയുടെ ഭാഗമായി.
ചോദ്യമികവ് കൊണ്ടും സംവിധാനം കൊണ്ടും വളരെ മികവ്പുലർത്തുന്ന പരീക്ഷയാണ് എക്സലൻസി ടെസ്റ്റ്. ഇംഗ്ലീഷ്,മാത് സ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ മലയാളം, ഇംഗ്ലീഷ്, മീഡിയങ്ങളിലാണ് എക്സലൻസി ടെസ്റ്റ് നടന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകീട്ട് 4 ന് സമാപിച്ച എക്സലൻസി ടെസ്റ്റിനോടനുബന്ധിച്ച് ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു .
എക്സലൻസി ടെസ്റ്റിൻറെ തിരൂർ ഡിവിഷൻ ഉദ്ഘാടനം അൻസാറുസുന്ന മദ്രസ തെക്കൻ കുറ്റൂരിൽ വെച്ച് നടന്നു.ഐ പി ഫ് തിരൂർ ചാപ്റ്റർ ഫിനാൻസ് ഡയറക്ടർ Dr.സലീം നിർവഹിച്ചു. എസ് എസ് എഫ് തിരൂർ ഡിവിഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് ജാഫർ സി അധ്യക്ഷത വഹിച്ചു.
പരീക്ഷാ ഫലം ഫെബ്രുവരി 15 ന് പ്രസിദ്ധീകരിക്കും.