എല്‍.ഡി.എഫ്. സ്ഥാനാർഥി വസീഫിനെതിരേ മൂന്നുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ ജയം.
ഇ.ടി.യ്ക്ക് 6,44,006 വോട്ട് കിട്ടിയപ്പോള്‍ വസീഫിന് ലഭിച്ചത് 3,43,888 വോട്ട് മാത്രം. മലപ്പുറം ലോക്സഭ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം സ്വന്തമാക്കിയാണ് ഇ.ടി.യുടെ വിജയമെന്നത് തിളക്കം കൂട്ടുന്നു. ഭൂരിപക്ഷം ഉയർത്തി സ്വന്തം കോട്ട കാത്തത് മുസ്ലിം ലീഗിനും ഇരട്ടിമധുരമായി.
മലപ്പുറത്ത് മുസ്ലീം സ്ഥാനാർഥിയെ രംഗത്തിറക്കി ചലനമുണ്ടാക്കമെന്ന് കണക്കുകൂട്ടിയ ബി.ജെ.പി. തന്ത്രവും പാളി. ബി.ജെ.പി. സ്ഥാനാർഥിയായ ഡോ. എം.അബ്ദുള്‍സലാമിന് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ കിട്ടിയത് വെറും 85361 വോട്ട് മാത്രം.







