വളാഞ്ചേരി: വളാഞ്ചേരിയിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ കത്തി നശിച്ചു. വളാഞ്ചേരി സ്വദേശി സൈഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിയത്.
സ്കൂട്ടറിൽ നിന്നും വീടിൻ്റെ മുൻഭാഗത്തേക്കും തീ പടർന്നു. കച്ചവട ആവശ്യത്തിനായി മൂന്നുവർഷം മുൻപാണ് അങ്ങാടിപ്പുറത്ത് നിന്നാണ് കൊമാക്കി കമ്പിനിയുടെ സ്കൂട്ടർ വാങ്ങിയത്. സാധാരണ രാത്രി പത്തുമണിയോടെ ചാർജ്ജിലിട്ടാൽ പുലർച്ചെ 4 മണിയോടെ ഓഫ് ചെയ്യാറുണ്ട്. എന്നാൽ ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ ശബ്‌ദം കേട്ടാണ് ഉണർന്നത്. പൈപ്പ് വെള്ളം ഉപയോഗിച്ച് തീയണച്ചു. വണ്ടി നിൽക്കുന്ന സ്ഥലവും നശിച്ചുപോയിരുന്നു. ബാറ്ററിയുടെ ഭാഗത്തായിരുന്നു തീയുണ്ടായിരുന്നത്. അത് പിന്നീട് പരക്കുകയായിരുന്നു. പെട്ടെന്ന് കണ്ടതോടെ തീയണക്കാൻ കഴിഞ്ഞത് വലിയ നാശനഷ്ടങ്ങൾ ഇല്ലാതെ രക്ഷപ്പെട്ടു.