മലപ്പുറം: സ്കൂട്ടർ ഓടിച്ചു പോകുന്നതിനിടെ മുന്നിലേക്ക് ചാടിയ കാട്ടുപന്നിയെ ഇടിച്ച് വയോധികന് ദാരുണന്ത്യം. എടവണ്ണ പാലപ്പറ്റയിലാണ് സംഭവം. അരീക്കോട് സ്വദേശി പൂവഞ്ചേരി അബ്ദുള് ഹമീദാണ് മരിച്ചത്.
ഇന്നലെ രാത്രി 12 മണിയോടുകൂടി സ്കൂട്ടറിൽ പോകുന്നതിനിടെയാണ് കാട്ടുപന്നി മുന്നിലേക്ക് ചാടി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.