Homeചരമംഎടരിക്കോട് മമ്മാലിപ്പടിയിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപടത്തിൽ പരിക്കേറ്റ മൂന്നു വയസ്സുകാരൻ മരിച്ചു

എടരിക്കോട് മമ്മാലിപ്പടിയിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപടത്തിൽ പരിക്കേറ്റ മൂന്നു വയസ്സുകാരൻ മരിച്ചു

കോട്ടക്കൽ: എടരിക്കോട് മമ്മാലിപ്പടിയിൽ ആ​റു​വ​രി​പ്പാ​ത​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന മൂ​ന്നു വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു.

എ​ട​രി​ക്കോ​ട് ചെ​റു​ശ്ശോ​ല പ​റ​മ്പ​ൻ ഖു​ബൈ​ബ് ഹു​ദ​വി​യു​ടെ മ​ക​ൻ അ​ഹ്മ​ദ് ത്വാ​ഹ​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ പ​ത്തി​ന് രാ​ത്രി എ​ട​രി​ക്കോ​ട് മ​മ്മാ​ലി​പ്പ​ടി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഹു​ദ​വി​യും മൂ​ന്ന് മ​ക്ക​ളും സ​ഹോ​ദ​രി​യു​ടെ ര​ണ്ടു​മ​ക്ക​ളു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​ക​വേ​യാ​യി​രു​ന്നു അ​പ​ക​ടം. ബാ​ക്കി​യു​ള്ള​വ​ർ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. പു​ത്ത​ന​ത്താ​ണി ഭാ​ഗ​ത്ത് നി​ന്നും വ​ന്ന കാ​ർ റോ​ഡി​നോ​ട് ചേ​ർ​ന്ന് പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി മ​ണ്ണെ​ടു​ത്ത ചാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ​യി​ൽ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന വാ​ഹ​ന​ത്തി​ന് വ​ശം കൊ​ടു​ത്ത​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പൂ​ർ​ണ​മാ​യും തു​റ​ന്നു​കൊ​ടു​ത്തി​ട്ടി​ല്ലാ​ത്ത റോ​ഡി​ൽ ബാ​രി​ക്കേ​ഡു​ക​ളോ മ​റ്റ് അ​പാ​യ​സൂ​ച​ന ബോ​ർ​ഡു​ക​ളോ സ്ഥാ​പി​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​യി. ത്വാ​ഹ​യു​ടെ മാ​താ​വ്: ഫ​ർ​സാ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ഹി​സാ​ൻ അ​ഹ്മ​ദ്‌, യാ​സീ​ൻ അ​ഹ്‌​മ​ദ്.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -