എടപ്പാൾ: എടപ്പാൾ കണ്ടനകത്ത് ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയും അപകടത്തിൽ തകർന്നു. ഇന്ന് രാവിലെ 11.30-ന് സംസ്ഥാന പാതയിലെ കണ്ടനകം ബിവ്റേജസ് കോർപ്പറേഷൻ്റെ വിദേശ മദ്യ വിൽപ്പന കേന്ദ്രത്തിന് സമീപത്താണ് അപകടം നടന്നത്. പാലായിൽ നിന്നും കൊട്ടിയൂരിലേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന ബസും എതിരെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിനിടയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഈ വാഹനങ്ങൾ തട്ടിയാണ് ഓട്ടോറിക്ഷ തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.