എടപ്പാൾ: അത്താണി എടപ്പാള്‍ പാതയിൽ എടപ്പാള്‍ ഭാഗത്തേക്ക് പോയിരുന്ന കാർ അയിനിച്ചിറ പാടത്തേക്ക് മറിഞ്ഞു യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. അവിണ്ടത്തറ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് പോസ്റ്റ് ഇടിച്ച ശേഷം പാടത്തേക്ക് മറിഞ്ഞത്.കാർ ഓടിച്ചിരുന്ന മാതാവും നാല് വയസ് പ്രായമുള്ള കുട്ടിയുമാണ് കാറില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ യാത്രക്കാർ അത്ഭുതക്കാരമായാണ് രക്ഷപെട്ടത്.