എടപ്പാൾ നടക്കാവിൽ മണ്ണിടിഞ്ഞുവീണ് മൂന്നുപേർ മണ്ണിനടിയിൽ കുടുങ്ങി. മൂന്നുപേരെയും രക്ഷപ്പെടുത്തി.
നടക്കാവ് ഭാരതീയ വിദ്യാഭവൻ സ്കൂളിനു പിറകുവശത്ത് സുരക്ഷാഭിത്തി നിർമിക്കാനായി മണ്ണുനീക്കുമ്പോഴാണ് അപകടമുണ്ടായത്. പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.