ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ചുമുറിച്ച് യുവാവ്. കര്‍ണാടകയിലെ ബംഗളൂരുവിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ചുമുറിച്ച സയ്യിദ് ഷാഫി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു