തിരൂർ: മദ്യപിച്ച് ബസോടിച്ച് അപകടം വരുത്തിയ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.തിരൂരിൽ നിന്നും കോട്ടക്കൽ ഭാഗത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന യുനൈറ്റഡ് ബസാണ് തലക്കടത്തൂർ മേലെ ഓവുങ്ങലിൽ വെച്ച് റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ ഇടിച്ചത്. തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞ് കല്പകഞ്ചേരി പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി ഡ്രൈവർ എടരിക്കോട് സ്വദേശി കുന്നക്കാടൻ മുഹമ്മദ് ഇബ്രാഹിം (42) മിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.