മലപ്പുറം: പൊന്നാനി ലോക്സഭ യു.ഡി.എഫ് സ്ഥാനാർഥി ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.
പി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു.
സമദാനിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി തങ്ങൾ പ്രാർത്ഥിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു. ഏറെനേരം സമകാലിക വിഷയങ്ങൾ പരസ്പരം സംസാരിക്കുകയും ചർച്ച നടത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിച്ച തങ്ങൾ വലിയ വിജയാശംസകൾ നേർന്നു.