Homeമലപ്പുറംപാർലമെൻ്റിൽ പ്രതിരോധത്തിൻ്റെ അണക്കെട്ട് തീർക്കും: സമദാനി

പാർലമെൻ്റിൽ പ്രതിരോധത്തിൻ്റെ അണക്കെട്ട് തീർക്കും: സമദാനി

തിരൂർ: ഇക്കുറി ഇന്ത്യൻ പാർലമെൻ്റിൽ ഇന്ത്യാ അലയൻസിന് കീഴിലുള്ള എം.പി മാർ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിരോധത്തിൻ്റെ അണകെട്ടി പടയണി തീർക്കുമെന്ന് ഡോ എം.പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. അക്ഷരാർഥത്തിൽ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടർമാരോട് നന്ദി പറയുന്നതിന് യു.ഡി.എഫ് സംഘടിപ്പിച്ച പര്യടന പരിപാടികളിൽ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഹങ്കാരത്തിൻ്റെ ദാർഷ്ട്യമുപയോഗിച്ച് എന്തും ചെയ്യാമെന്ന് വ്യാമോഹിക്കുന്നവർ പുതിയൊക്കെ മാറ്റിവെക്കേണ്ടിവരുമെന്നും
അങ്ങിനെ ചെയ്യാമെന്ന് കരുതിയവർക്ക് കനത്ത താക്കീതും വെല്ലുവിളിയുമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ കരുത്ത് 
അധികാരത്തിൻ്റെ ദാർഷ്ട്യത്തിനേറ്റ മറുപടിയാണ്. പൊന്നാനിയിലും വൻഭൂരിപക്ഷമാണ് നമ്മൾ നേടിയത്. തിരഞ്ഞെടുപ്പ് പ്രചരണ സമയങ്ങളിൽ തന്നെ
മാധ്യമ പ്രവർത്തകർ പലരും ഭൂരിപക്ഷം എത്രയുണ്ടാവുമെന്ന് ചോദിച്ചിരുന്നു.
മഹത്തായ വിജയമുണ്ടാവുമെന്ന് മാത്രമാണ് എല്ലാവരോടും അന്ന് എൻ്റെ മറുപടി.സർവ്വശക്തൻ്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും ജനങ്ങളുടെ മനസ്സാക്ഷിയുടെ അംഗീകാരത്തോടുള്ള ആദരവുമായിരുന്നു ആ മറുപടിക്ക് കാരണം. പറഞ്ഞത് പോലെ മഹത്വമാർന്ന വിജയമാണ് പൊന്നാനി നൽകിയത്.
ഈ ഇതിഹാസം രചിച്ചതിൽ തിരൂരങ്ങാടി നിയോജക മണ്ഡലം മറ മുന്നിലാണ് അദ്ദേഹം വ്യക്തമാക്കി. പതിറ്റാണ്ടുകളുടെ പരിശ്രമങ്ങളുടെയും പ്രയത്നങ്ങളുടെയും ഫലമാണ് ഐക്യം എന്നത്. അതിനെ ഒരിക്കലും തകർക്കരുത്. അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഒരു പാർട്ടി മാത്രമല്ല  ഇന്ത്യയെ രക്ഷിക്കാനുള്ള ഒരു നന്മയാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ വിജയിപ്പിച്ചതിലുള്ള കടപ്പാട് നന്ദി പറഞ്ഞു തീർക്കാനുള്ളതല്ലെന്ന തിരിച്ചറിവ് തനിക്കുണ്ടെന്നും
എന്നും എല്ലാവരുടെയും കൂടെയുണ്ടാവുമെന്നും സമദാനി പറഞ്ഞു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -