തിരൂർ: ഡൗൺ ബ്രിഡ്ജ് തിരൂരിൻ്റെ നേതൃത്വത്തിൽ താഴെപ്പാലം എം.ഇ.എസ് സ്കൂൾ പരിസരത്ത് സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നായി ആയിരത്തോളം പേർ ഇഫ്താർ സംഗമത്തിൽ പങ്കാളിയായി. മന്ത്രി വി. അബ്ദുറഹ്മാൻ ഇഫ്താർ സംഗമത്തിന് ആശംസ നേരാനെത്തി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വ്യാപാര രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.