Homeമലപ്പുറംതെരുവുനായ കടിച്ച അഞ്ചരവയസുകാരിക്ക് പ്രതിരോധ വാക്സിനെടുത്തിട്ടും പേവിഷബാധ

തെരുവുനായ കടിച്ച അഞ്ചരവയസുകാരിക്ക് പ്രതിരോധ വാക്സിനെടുത്തിട്ടും പേവിഷബാധ

മലപ്പുറം: തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിനെടുത്തിട്ടും പേവിഷബാധ.
മലപ്പുറം പെരുവള്ളൂർ സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലാണ്. പ്രതിരോധ വാക്സിനെടുത്ത ശേഷവും പേവിഷബാധയുണ്ടായെന്നാണ് കുടുംബം പറയുന്നത്.

മാർച്ച്‌ 29നായിരുന്നു കുട്ടിയെ നായ ആക്രമിച്ചത്. കടയില്‍ പോയി മടങ്ങിവരുന്ന സമയത്തായിരുന്നു ആക്രമണം. കുട്ടിയുടെ കാലിലും തലയിലും കടിയേറ്റു. കഴുത്തിന് മുകളിലേക്ക് ആഴത്തില്‍ പരിക്കേറ്റിരുന്നു. ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ ഉറപ്പാക്കുകയും പേവിഷബാധക്കെതിരായ കുത്തിവെപ്പെടുക്കുകയും ചെയ്തു. എന്നാല്‍ അതിനുശേഷവും പേവിഷബാധയുണ്ടാവുകയായിരുന്നു.

തലയ്‌ക്കേറ്റ ഗുരുതരമായ മുറിവാണ് കുട്ടിയുടെ ആരോഗ്യനില വഷളാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇത്തരത്തില്‍ പരിക്കേറ്റാല്‍ പ്രതിരോധ വാക്സിൻ ഫലം കാണാതെ പോകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -