പുത്തനത്താണി: ജില്ല അത്‌ലറ്റിക്സ് അസോസിയേഷൻ പുത്തനത്താണി എം.ഇ.എസ് സെൻട്രൽ സ്കൂളിൽ വെച്ച് കായിക അധ്യാപകർക്കായി കിഡ്സ് അത്‌ലറ്റിക്സ് ഏകദിന ശില്പശാല സംഘടിപ്പിച്ചു. നൂറോളം കായിക അധ്യാപകർ പങ്കെടുത്തു.
അത്‌ലറ്റിക്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് മജീദ് ഐഡിയൻ ഉദ്ഘാടനം ചെയ്തു. കെ. അബ്ദുൾ സലീം അധ്യക്ഷത വഹിച്ചു. മുഹമ്മദ് കാസിം, ഷുക്കൂർ ഇല്ലത്ത്, കെ.കെ. രവീന്ദ്രൻ,
അജയരാജ് തുടങ്ങിയവർ സംസാരിച്ചു.