പുറത്തൂർ: കഴിഞ്ഞ ദിവസം 19 ന് വെള്ളിയാഴ്ച്ച വൈകീട്ട് 4:30 ന്
അത്താണിപ്പടിയിൽ സ്കൂട്ടർ ഇടിച്ചു പരിക്കേറ്റ മധ്യവയസ്കൻ മരണപ്പെട്ടു. അത്താണി പടി സ്വദേശി അലി ഹാജി (64) ആണ് മരണപ്പെട്ടത്. പള്ളിയിൽ നിന്ന് നമസ്ക്കാരം കഴിഞ്ഞ് റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്ക്കൂട്ടർ ഇടിക്കുകയായിരുന്നു. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളെജിലും ചികിത്സയിൽ ആയിരുന്നു.
ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. മറിയം ബീവിയാണ് ഭാര്യ. മക്കൾ: ഫൈസൽ, ഫസീല.