Homeചരമംകൊണ്ടോട്ടിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

കൊണ്ടോട്ടിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

കൊണ്ടോട്ടി: മൊറയൂർ മഞ്ഞപ്പുലത്തുപാറയിൽ ഇടിമിന്നലേറ്റ് ഗുരുതരമായി പരുക്കേറ്റ കിഴിശ്ശേരി സ്വദേശി മരിച്ചു. പുളിയക്കോട് മേൽമുറി മഠത്തിൽ മുഹമ്മദിന്റെ മകൻ സിറാജുദ്ദീൻ (ഷാജിമോൻ -40) ആണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്. കൂടെയുണ്ടായിരുന്ന അബ്ദു റസാഖ് (38) നെ പരിക്കുകളോടെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഗുരുതരമായി പരിക്കേറ്റ സിറാജുദ്ധീനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. വീടിന്റെ നിർമാണ ജോലിക്കിടെയാണ് മിന്നലേറ്റത്.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -