കേന്ദ്രസർക്കാർ കേരളത്തോടുകാണിക്കുന്ന അവഗണനക്കെതിരെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സി.പി.എം കൽപകഞ്ചേരി, വളവന്നൂർ കമ്മിറ്റികൾ സംയുക്തമായി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
കല്ലിങ്ങലിൽ നിന്നും ആരംഭിച്ച
ജാഥ പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ഗഫൂർ പി. ലിലീസ് ഉദ്ഘാടനം ചെയ്തു.
ജാഥാ ക്യാപ്റ്റൻ സി.കെ ബാവക്കുട്ടി, വൈസ് ക്യാപ്റ്റൻ കോട്ടയിൽ ഷാജിത്ത്, ജാഥ മാനേജർ പി.സി കബീർ ബാബു എന്നിവർ നേതൃത്വം നൽകി.
കുറുക്കോളിൽ നടന്ന സമാപന പൊതുയോഗം വി.കെ രാജീവ് ഉദ്ഘാടനം ചെയ്തു. ഇ. അമീർ, ടി.കെ സാബിറ തുടങ്ങിയവർ സംസാരിച്ചു.