കൽപകഞ്ചേരി: മലയാളം, ഇംഗ്ലീഷ് പത്രങ്ങളിലെ പ്രധാന വാർത്തകളുമായി എല്ലാദിവസവും സമൂഹമാധ്യമങ്ങളിലൂടെ വാർത്ത വായിച്ച് ശ്രോതാക്കളുടെ മനം കവർന്ന സി.പി അരുണിമയുടെ വർത്തമാന കടലാസ് എന്ന വാർത്ത പരമ്പരയ്ക്ക് വീണ്ടും അംഗീകാരം. വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂളാണ് പൂർവ വിദ്യാർത്ഥി കൂടിയായ അരുണിമയെ സ്കൂളിന്റെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടക്കുന്ന ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചത്. വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി നജ്മത്ത് ഉപഹാരം സമ്മാനിച്ചു.