താനാളൂർ പകരയിൽ വൈക്കോലിന് തീപിടിച്ച് രണ്ട് പശുക്കൾക്ക് പൊള്ളലേറ്റു. വൈദ്യുതി ലൈനിലെ ഷോട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് നിഗമനം. വൈദ്യുതി ലൈനിൽ നിന്നുണ്ടായ തീ സമീപത്തെ തെങ്ങിൻ ഓലയിലേക്ക് പടരുകയും കത്തി വീണ ഓലയിൽ നിന്ന് വൈക്കോലിന് തീപിടിക്കുകയായിരുന്നു. ഉടൻതന്നെ വഴിയാത്രക്കാരൻ താഴെ നിന്നിരുന്ന മൂന്ന് പശുക്കളെ മാറ്റി കെട്ടുകയും പിന്നീട് തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റ് പൂർണമായും തീ അണക്കുകയായിരുന്നു