കൽപകഞ്ചേരി: കൽപകഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി പുത്തനത്താണി – തിരുനാവായ റോഡിലെ കുട്ടികളത്താണിയിൽ റോഡ് ഉപരോധസമരം നടത്തി. തകർന്ന് തരിപ്പണമായ റോഡിൽ രൂപപ്പെട്ട വലിയ ഗർത്തങ്ങളിൽ വീണ് വാഹനാപകടം പതിവായി മാറുന്ന സാഹചര്യത്തിലാണ് പ്രതിഷേധ സമരം നടത്തിയത്. പി.ഡബ്ല്യു.ഡി ഇടപെട്ട് എത്രയും വേഗം റോഡ് നന്നാക്കിയില്ലെങ്കിൽ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് ഉപരോധസമരം നടത്തുമെന്ന് നേതാക്കൾ പറഞ്ഞു. രാമചന്ദ്രൻ നെല്ലിക്കുന്ന്, കെ. രായിൻ, ടി.പി. മാനു, കുഞ്ഞമ്മു കോട്ടയിൽ, കുഞ്ഞിബാവ നെടുവഞ്ചേരി, മുജീബ് കള്ളിയത്ത് തുടങ്ങിയവർ നേതൃത്വം നൽകി.